യു.പിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്​ 24 അന്തർ സംസ്​ഥാന തൊഴിലാളികൾ മരിച്ചു

ലഖ്​നോ: ഉത്തർ പ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 അന്തർസംസ്​ഥാന തൊഴിലാളികൾ മരിച്ചു. യു.പിയിലെ ഔരയ്യ ജില്ലയിൽ ശനിയാഴ്​ച പുലർച്ചെയായിരുന്നു അപകടം.രാജസ്​ഥാനിൽ നിന്നും ബിഹാർ, ഝാർഖണ്ഡ്‌​, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക്​ മടങ്ങുന്ന സംഘമാണ്​ തലസ്​ഥാന നഗരമായ ലഖ്​നോയിൽ നിന്നും 200 കിലോമീറ്റർ അകലെ അപകടത്തിൽ പെട്ടത്​. ഡസനിലധികം ആളുകൾക്ക്​ പരിക്കേറ്റിട്ടുണ്ട്​. 

അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ മരിച്ചവർക്ക്​ ആദരാജ്ഞലിയർപിച്ചു. പരിക്കേറ്റവർക്ക്​ മികച്ച ചികിത്സ നൽകാൻ നിർദേശം നൽകി. സംഭവ സ്​ഥലം സന്ദർശിച്ച്​ റിപ്പോർട്ട്​  സമർപിക്കാൻ കാൺപൂർ ഐ.ജിയോട്​ ഉത്തരവിട്ടു.  

രാജ്യവ്യാപക ലോക്​ഡൗൺ പ്രഖ്യാപിച്ച ശേഷം ആയിരക്കണക്കിനാളുകളാണ്​ വൻനഗരങ്ങളിൽ നിന്നും കാൽനടയായും വാഹനങ്ങളിലുമായി സ്വന്തം നാടുകളിലേക്ക്​ മടങ്ങുന്നത്​. ഇവരിൽ 100 കണക്കിനാളുകളാണ്​ അപകടങ്ങളിൽ മരിച്ചത്​.  
 

Tags:    
News Summary - 24 Migrants Killed, Many Injured After Two Trucks Collide In UP- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.