Posted On
date_range Updated On
date_range വിശാഖപട്ടണം ഹാർബറിൽ 23 ബോട്ടുകള്‍ക്ക് തീപിടിച്ചു
വിശാഖപട്ടണം: മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച് വിശാഖപട്ടണത്ത് വന്‍ അപകടം. 23 ബോട്ടുകൾക്കാണ് തീപിടിച്ചത്. 30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബോട്ടുകൾ കത്തിനിശിക്കുന്നതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാത്രി 11.30 നാണ് തീപിടിത്തമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഓഫീസർ ആനന്ദ റെഡ്ഡി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.