തടവുകാർക്കുമേൽ​ ജയിൽ മതിൽ തകർന്നുവീണു; 22 പേർക്ക്​ പരി​ക്ക്​

ഭോപാൽ: മധ്യപ്രദേശിലെ ഭിണ്ഡിൽ അകത്തുണ്ടായിരുന്ന തടവുകാർക്കുമേൽ​ ജയിൽ മതിൽ തകർന്നുവീണ്​ 22 പേർക്ക്​ പരിക്കേറ്റു. ആറാം നമ്പർ ബാരകിൽ ശനിയാഴ്ച പുലർച്ചെ 5.1നാണ്​ സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില അതിഗുരുതരമാണ്​.

255 തടവുകാരാണ്​ ജയിലിലുണ്ടായിരുന്നത്​. വിവരമറിഞ്ഞയുടൻ സ്​ഥലത്തെത്തിയ പൊലീസ്​ രക്ഷാദൗത്യത്തിന്​ നേതൃത്വം നൽകി. ഏറെ പഴക്കമുള്ള ​ജയിൽ കെട്ടിടത്തിന്‍റെ മതിൽ കനത്ത മഴയിൽ തകരുകയായിരുന്നുവെന്ന്​ പൊലീസ്​ ഓഫീസർ അറിയിച്ചു. 

Tags:    
News Summary - 22 Prisoners Injured As Barrack Wall Collapses In Madhya Pradesh Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.