ഹരിയാന: ആർ.എസ്.എസുകാർ 21ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ അംബാലയിൽ ഭാരത് ജോഡോ യാത്രയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ രണ്ടുമൂന്ന് ശതകോടീശ്വരന്മാർ കൗരവർക്കൊപ്പമുണ്ട്. അവർ കാക്കി ട്രൗസർ ധരിക്കുകയും ലാത്തി പിടിക്കുകയും ശാഖകൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരാണ്. പാണ്ഡവർ നോട്ട് നിരോധനവും തെറ്റായ ജി.എസ്.ടിയും നടപ്പാക്കിയിരുന്നില്ല. കാരണം അവർ തപസ്വികളായിരുന്നു. നോട്ട് നിരോധനം, തെറ്റായ ജി.എസ്.ടി, കാർഷിക നിയമങ്ങൾ എന്നിവ ഈ നാട്ടിലെ തപസ്വികളിൽ നിന്ന് മോഷ്ടിക്കാനുള്ള മാർഗമാണെന്ന് അവർക്ക് അറിയാമായിരുന്നു. പാണ്ഡവർ അനീതിക്കെതിരെ നിലകൊണ്ടിരുന്നു. അവരും വിദ്വേഷത്തിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നിരുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിന് എതിരാണ് ആർ.എസ്.എസിന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പരമശിവൻ തപസ്വിയായതിനാൽ ഹർ ഹർ മഹാദേവ്' എന്ന് ജപിക്കുന്നില്ല'. ജയ് സിയ റാം എന്നതിൽ നിന്ന് സീതാദേവിയെ ആർ.എസ്.എസ് നീക്കിയെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പി-ആർ.എസ്.എസ് ജനങ്ങളെ ആരാധിക്കാൻ നിർബന്ധിക്കുന്നു. ഇന്ത്യ തപസ്വികളുടെ രാജ്യമാണെന്നും പൂജാരിമാരുടെ രാജ്യമല്ലെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.