Posted On
date_range Updated On
date_range പഞ്ചാബിൽ കുടുങ്ങിയ 217 കനേഡിയൻ പൗരന്മാർ സ്വദേശത്തേക്ക് തിരിച്ചു
അമൃത്സർ: ലോക് ഡൗണിൽ പഞ്ചാബിൽ കുടുങ്ങിയ 217 കനേഡിയൻ പൗരന്മാർ സ്വദേശത്തേക്ക് തിരിച്ചു. അമൃത്സർ വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേസിന്‍റെ പ്രത്യേക വിമാനത്തിലാണ് ഇവർ യാത്ര തിരിച്ചത്. ദോഹ വഴി കാനഡയിലെ മോൺട്രിയാലിൽ സംഘം എത്ത ിച്ചേരും.
കനേഡിയൻ പൗരന്മാരും 23 ഇന്ത്യക്കാരും ഒന്നു വീതം സിംഗപ്പൂർ, ബോളിവിയ സ്വദേശികളും അടക്കം 243 പേരാണ് വിമാനത്തിലുള്ളതെന്ന് പഞ്ചാബ് സ്പെഷ്യൽ ചീഫ് സെക്രട്ടറി കെ.ബി.എസ് സിദ്ദു അറിയിച്ചു.
മാർച്ച് 24ന് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇതേതുടർന്ന് രാജ്യത്ത് കുടുങ്ങിയ ആയിരക്കണക്കിന് വിദേശ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.