അധികാരം കിട്ടിയില്ലെങ്കിൽ 2024ലേത് തന്റെ അവസാന തെരഞ്ഞെടു​പ്പെന്ന് ചന്ദ്രബാബു നായിഡു

കുർണൂൽ: തന്നെ അധികാരത്തിലെത്തിച്ചില്ലെങ്കിൽ 2024ൽ നടക്കുന്നത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് തെലുഗുദേശം പാർട്ടി പ്രസിഡന്റും മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. കുർണൂലിൽ റോഡ്ഷോക്കിടെയാണ് നായിഡുവിന്‍റെ വികാരഭരിതമായ പ്രതികരണം.

ടി.ഡി.പി അധികാരത്തിൽ തിരിച്ചെത്തുന്നതുവരെ നിയമസഭയിൽ കയറില്ലെന്ന തന്റെ മുൻ പ്രതിജ്ഞയും നായിഡു ഓർമിപ്പിച്ചു. 175 അംഗ അസംബ്ലിയിൽ ടി.ഡി.പിക്ക് 23 എം.എൽ.എമാരാണ് ഉള്ളത്.

ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് തന്റെ ഭാര്യയെ സഭ ഹാളിൽ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവായ നായിഡു, അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷം മാത്രമേ വീണ്ടും ആന്ധ്രപ്രദേശ് നിയമസഭയിൽ പ്രവേശിക്കൂ എന്ന് പ്രതിജ്ഞയെടുത്തിരുന്നു.

അധികാരത്തിലെത്തിയാൽ ശരിയായ രീതിയിൽ മാത്രമേ താൻ കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്നും സംസ്ഥാനത്തെ വികസനത്തിന്‍റെ പാതയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. താൻ നല്ല ആരോഗ്യവാനാണ്. ചിലർ പ്രായമായി എന്നു പറഞ്ഞ് തന്നെ പരിഹസിക്കുന്നു. താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമപ്രായക്കാരാണ്. ജോ ബൈഡൻ 79ാമത്തെ വയസ്സിലാണ് യു.എസ് പ്രസിഡന്റായതെന്നും 72കാരനായ ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി.

Tags:    
News Summary - 2024 would be my last election if not voted to power says Chandrababu Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.