അർണബ്​ ഗോസ്വാമി​െയ പരിഹസിച്ച്​ കട്​ജു

ന്യൂഡൽഹി: ടൈംസ്​ നൗ ചാനൽ എഡിറ്റർ അർണബ്​ ഗോ സ്വാമിയെ പരിഹസിച്ച്​ സു​പ്രീം കോടതി മുൻ​ ജഡ്​ജി​ മർക്കണ്ടേയ കട്​ജുവി​​െൻറ ട്വീറ്റ്​​​.  ടൈംസ്​ നൗവി​​െൻറ ഡോൺ ക്വിക്​സോട്ടായ അർണബി​നെ ഇന്ത്യൻ ആർമിയുടെ ചീഫായും സഹപ്രവർത്തകരെ കമാൻഡോകളായും നിയമിക്കാൻ താൻ ഇന്ത്യാ ഗവൺമ​െൻറിനോട്​ അഭ്യർഥിക്കുന്നു. അങ്ങനെ ചെയ്​താൽ വെടി​വെപ്പോ ഒരു സൈനിക​​െൻറ ജീവ​ൻ പോലുമോ നഷടപ്പെടാതെ എല്ലാ യുദ്ധവും ഇന്ത്യ ജയിക്കുമെന്ന്​ താൻ ഉറപ്പിച്ചു പറയുന്നു എന്നാണ്​  കട്​ജുവി​​െൻറ ട്വീറ്റ്​​. ചാനൽ ചർചയിൽ എതിർവാദങ്ങളെ കടുത്ത അസഹിഷ്​ണുതയോടെ നേരിടുന്നതിൽ കുപ്രസിദ്ധനാണ്​ അർണബ്​ സ്വാമി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.