മലേഗാവ് സ്ഫോടനം: കേണല്‍ പുരോഹിതിന് ജാമ്യമില്ല

മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി ലെഫ്റ്റനന്‍റ് കേണല്‍ പ്രസാദ് പുരോഹിതിന് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചില്ല. പ്രത്യേക ജഡ്ജ് എസ്.ഡി. തെകാലെയാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. കേസില്‍ തനിക്കുമേല്‍ ‘മോക്ക’ പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി നീക്കിയെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് പുരോഹിത് ഹരജി നല്‍കിയത്. സ്ഫോടനത്തില്‍ തനിക്ക് ഒരു പങ്കുമില്ളെന്നും ഏഴു വര്‍ഷമായി വിചാരണ കൂടാതെ തടവില്‍ കഴിയുകയാണെന്നും പുരോഹിത്  അറിയിച്ചു.
ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും പുരോഹിതിന്‍െറ വാദങ്ങള്‍ വിചാരണക്കിടെ പരിഗണിക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
 പ്രഥമ ദൃഷ്ട്യാ പുരോഹിതിനെതിരെ മതിയായ തെളിവുകള്‍ ഉള്ളതായും പ്രോസിക്യൂഷന്‍ വാദിച്ചു.  മഹാരാഷ്ട്രയിലെ മാലേഗാവില്‍ 2008 സെപ്റ്റംബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ കേണല്‍ പുരോഹിത്, സാധ്വി പ്രജ്ഞ സിങ് ഠാകുര്‍ എന്നിവരടക്കം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.