ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തിസ്ഗഢില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ കമാന്‍ഡര്‍ റാങ്കിലുള്ള രണ്ട് ഉന്നത നേതാക്കളടക്കം മൂന്ന് മാവേയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു. നാരായണ്‍പുര്‍ ജില്ലയിലും സമീപത്തുള്ള കോണ്ഡഗോണ്‍ ജില്ലയിലുമാണ് ഏറ്റുമുട്ടലുകളുണ്ടായത്. നാരായണ്‍പുര്‍ ജില്ലയില്‍  ബന്‍സ്പാല്‍, ടോയ്നര്‍ വനങ്ങള്‍ക്ക് സമീപത്ത്  തെരച്ചില്‍ നടത്തുന്നവര്‍ക്ക് നേരെ നിറയൊഴിച്ച മാവോയിറ്റുകളെ  ജില്ലാ റിസര്‍വ് ഗ്രൂപ്പാണ് എതിരിട്ടത്.  മാവോയിസ്റ്റ് കമ്പനി-6നു നേരെയാണ് മാവോയിസ്റ്റ് വേട്ടക്കായി രൂപവത്കരിച്ച റിസര്‍വ് ഗ്രൂപ് വെടിവെച്ചത്.

ഏറ്റുമുട്ടലില്‍ 20 ഓളം മാവോയിസ്റ്റുകളുടെ സംഘത്തിലെ കമാന്‍ഡര്‍മാരായ തിരുപ്പതി എന്ന ആകാശ്, ലോകേഷ് എന്ന രമേഷ് എന്നിവരാണ് മരിച്ചത്.
മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ ശേഷിച്ചവര്‍ വനത്തിലേക്ക് രക്ഷപ്പെട്ടു. കോണ്ഡഗോണ്‍ ജില്ലയിലെ മര്‍ദാപാല്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ യൂനിഫോം ധാരിയായ മറ്റൊരു മാവോയിസ്റ്റും കൊല്ലപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.