ദൈര്‍ഘ്യമേറിയ ഉപഗ്രഹ വിക്ഷേപണത്തിന് ഐ.എസ്.ആര്‍.ഒ

ബംഗളൂരു: ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹ വിക്ഷേപണത്തിന് ഐ.എസ്.ആര്‍.ഒ. സ്കാറ്റ്സാറ്റ് -ഒന്ന് ഉള്‍പ്പെടെ എട്ടു ഉപഗ്രഹങ്ങളാണ് തിങ്കളാഴ്ച വിക്ഷേപിക്കുന്നത്. പി.എസ്.എല്‍.വി -സി 35 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തില്‍നിന്ന് രാവിലെ 9.12നാണ് വിക്ഷേപണം. ദൗത്യം രണ്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനില്‍ക്കും. ഇതോടൊപ്പംതന്നെ ഒരേ ദൗത്യത്തില്‍ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളത്തെിക്കുന്ന അപൂര്‍വ നേട്ടവും ഐ.എസ്.ആര്‍.ഒക്ക് സ്വന്തമാകും.

വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ശനിയാഴ്ച തുടങ്ങി. കാലാവസ്ഥ നിരീക്ഷണത്തിനും സമുദ്ര പഠനത്തിനുമാണ് 377 കിലോഗ്രാമുള്ള സ്കാറ്റ്സാറ്റ് -ഒന്ന് ഉപഗ്രഹം പ്രയോജനപ്പെടുക. അല്‍ജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ അഞ്ചു ചെറു ഉപഗ്രഹങ്ങളും ഐ.ഐ.ടി ബോംബെ, ബംഗളൂരുവിലെ സ്പേസ് സര്‍വകലാശാല എന്നിവയുടെ നാനോ ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിക്കും. ഏഴു നാനോ ഉപഗ്രഹങ്ങളെ 670 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലും സ്കാറ്റ്സാറ്റ് -ഒന്നിനെ 720 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലും പി.എസ്.എല്‍.വി എത്തിക്കും. ആദ്യമായാണ് ഒരു ദൗത്യത്തില്‍ ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭമണപഥങ്ങളിലത്തെിക്കുന്നതിനുള്ള പരീക്ഷണത്തിന് ഐ.എസ്.ആര്‍.ഒ തയാറെടുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.