Posted On
date_range Updated On
date_range സുപ്രിംകോടതി വിധി അപ്രായോഗികമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: തമിഴ്നാടിന് 6000 ഖനഅടി കാവേരി ജലം വിട്ടുനല്‍കണമെന്ന സുപ്രിംകോടതി വിധി അപ്രായോഗികമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ മാസം 27 വരെ പ്രതിദിനം 6000 ഖനഅടി കാവേരി ജലം തമിഴ്നാടിന് വിട്ട് കൊടുക്കണമെന്നാണ് കോടതിവിധി. നിലവില്‍ കര്‍ണാടകം ജലക്ഷാമം നേരിടുന്നതിനാല്‍ കോടതിയുടെ തീരുമാനം അപ്രായോഗികമാണെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധി ഇന്ന് ചേരുന്ന കാബിനറ്റ് യോഗം ചര്‍ച്ച ചെയ്യും. തുടര്‍നടപടികള്‍ സംബന്ധിച്ച് സര്‍വകക്ഷി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നത് തടയണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.