ട്വിറ്ററില്‍ ഇനി കൂടുതല്‍ വാക്കുകള്‍ ഉപയോഗിക്കാം

മുംബൈ: കുറഞ്ഞ വാക്കുകളെ ടൈപ് ചെയ്യാന്‍ കഴിയൂയെന്നതാണ്  ട്വിറ്റര്‍ എന്ന നവമാധ്യമത്തിന്‍്റെ പോരായ്മയായി ഇതുവരെ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ അക്ഷര പരിധിയില്‍ ഇളവ് നല്‍കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രങ്ങള്‍, ജിഫ് ഇമേജുകള്‍, വീഡിയോകള്‍, ഓണ്‍ലൈന്‍ പോളുകള്‍, ക്വാട്ട് ട്വീറ്റുകള്‍ തുടങ്ങിയവയെല്ലാം ട്വീറ്റിന്‍റെ അക്ഷര പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ട്വിറ്റര്‍ അറിയിച്ചു. ഇതോടെ കൂടുതല്‍ വാക്കുകള്‍ ട്വീറ്റില്‍ ഉപയോഗിക്കാന്‍ കഴിയും.  

നേരത്തെ ചിത്രങ്ങളും വിഡിയോ, ജിഫ്, പോള്‍സ്, ലിങ്ക് എന്നിവ അറ്റാച്ച് ചെയ്യുമ്പോള്‍ അവയും അക്ഷരങ്ങളായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ അക്ഷര പരിധിയില്‍ നിന്നും ഇവയെല്ലാം ഒഴിവാകുന്നതോടെ 16 ശതമാനത്തോളം അധികം അക്ഷരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ടൈപ് ചെയ്യാം. എന്നാല്‍ ഒരു ട്വീറ്റില്‍ ഉള്‍പ്പെടുത്താവുന്ന പരമാവധി അക്ഷരങ്ങള്‍ പഴയത് പോലെ 140 തന്നെയായി തുടരും. അതായത്, ഏറിയാല്‍ പത്തോ ഇരുപതോ അക്ഷരങ്ങള്‍ കൂടി അധികം ഉപയോഗിക്കാനാവും.

ആഗസ്റ്റില്‍ ട്വിറ്റര്‍ സ്വകാര്യ സന്ദേശങ്ങളുടെ അക്ഷര പരിധി 10,000 മാക്കി ഉയര്‍ത്തിയിരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി സ്റ്റിക്കേഴ്സും ട്വിറ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.