അഖിലേഷിനെ ജനം സ്വീകരിച്ചത് എന്‍െറ മകനായതുകൊണ്ട് –മുലായം

ലഖ്നോ: മുഖ്യമന്ത്രിയായി ജനം സ്വീകരിച്ചതു മുലായം സിങ്ങിന്‍െറ മകനായതു കൊണ്ടാണെന്ന കാര്യം അഖിലേഷ് യാദവിന് ഓര്‍മ വേണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്.
പാര്‍ട്ടി നേതാവു കൂടിയായ തന്‍െറ സഹോദരന്‍ ശിവ്പാലിന്‍െറ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ചു പറഞ്ഞാണ് ആദ്യമായി പൊതുവേദിയില്‍ മുലായം അഖിലേഷിനെതിരെ തിരിഞ്ഞത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ശിവ്പാല്‍ കഠിനമായി പ്രയത്നിച്ചുവെന്ന് അഭിപ്രായപ്പെട്ട മുലായം, പാര്‍ട്ടി മുന്നേറ്റത്തിന് അഖിലേഷ് നല്‍കിയ സംഭാവനയെന്തെന്നും ചോദിച്ചു.
2012ല്‍ അഖിലേഷ് മുഖ്യമന്ത്രിയാവുന്നതിനെ ശിവ്പാല്‍ എതിര്‍ത്തിരുന്നത് 2014 ലോക്സഭാ തെരെഞ്ഞെടുപ്പിനെ മുന്‍കൂട്ടി വിലയിരുത്തിയതു കൊണ്ടാണ്. എന്നാല്‍, എല്ലാവരും ആവശ്യപ്പെട്ടപ്പോള്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായെന്നും മുലായം പറഞ്ഞു.
ശിവ്പാലിന്‍െറ നിര്‍ദേശം കേട്ടിരുന്നെങ്കില്‍ 30 മുതല്‍ 35 വരെ ലോക്സഭാ സീറ്റുകളില്‍ വിജയിച്ച് താന്‍ പ്രധാനമന്ത്രിയാകുമായിരുന്നുവെന്നും മുലായം പറഞ്ഞു. അഖിലേഷിന് വ്യക്തിപരമായി ഒരു രാഷ്ട്രീയ നിലപാടുമില്ളെന്നും തന്‍െറ മകനായതുകൊണ്ടു മാത്രമാണ് മുഖ്യമന്ത്രിയായതെന്നും മുലായം ഓര്‍മിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.