കാള്‍മുറിയല്‍; ജിയോയുടെ പഴി എയര്‍ടെല്ലിന്

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് കുതിപ്പ് വാഗ്ദാനം ചെയ്തത്തെിയ റിലയന്‍സ് ജിയോ നെറ്റ്വര്‍ക്കില്‍ പ്രതിദിനം രണ്ടു കോടി കാളുകള്‍ മുറിയുന്നതായി പരാതി. ഭാരതി എയര്‍ടെല്‍ മതിയായ ഇന്‍റര്‍കണക്ട് സംവിധാനം അനുവദിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് ജിയോ കുറ്റപ്പെടുത്തുന്നു.
രണ്ട് നെറ്റ്വര്‍ക്കുകള്‍ക്കിടയില്‍ സുഗമമായ വിനിമയത്തിന് ആവശ്യമായ ഇന്‍റര്‍ഫേസ് പോയന്‍റുകള്‍ എയര്‍ടെല്‍ അനുവദിക്കുന്നില്ളെന്ന് ജിയോ തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു. എന്നാല്‍, വിഷയത്തില്‍ ട്രായ് ഇടപെട്ടതോടെ, കൂടുതല്‍ ഇന്‍റര്‍ഫേസ് പോയന്‍റുകള്‍ വിട്ടുനല്‍കാന്‍ എയര്‍ടെല്‍ സമ്മതിച്ചു.
എന്നാല്‍, ആവശ്യത്തിന്‍െറ നാലിലൊന്ന് മാത്രമേ എയര്‍ടെല്‍ അനുവദിച്ച പോയന്‍റുകളിലൂടെ നിറവേറുകയുള്ളൂവെന്ന് ജിയോ പ്രസ്താവനയില്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.