ബലൂചികൾക്കു വേണ്ടി ആകാശവാണിയുടെ വെബ്​സൈറ്റും മൊബൈൽ ആപും

ന്യൂഡൽഹി:  പാക്​ പ്രവിശ്യയായ ബലൂചിസ്​താനെ പിന്തുണച്ച്​ സ്വാതന്ത്ര്യദിനത്തിൽ  ​പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചതിന്​ പിന്നാലെ പുതിയ നീക്കവുമായി ഇന്ത്യ.  ബലൂചികളെ ഇന്ത്യയുമായി കൂടുതൽ ബന്ധപ്പെടുത്താൻ ആകാശവാണി  ബലൂച്​ ഭാഷയിൽ വെബ്​സൈറ്റും മൊബൈൽ ആപും പുറത്തിറക്കും. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള ബലൂച്​ ഭാഷ സംസാരിക്കുന്നവരെ ഇന്ത്യയുമായി അടുപ്പിക്കുകയാണ്​ ലക്ഷ്യം.

പ്രസാർ ഭാരതി ചെയർപേഴ്​സൺ എ സൂര്യപ്രകാശ്​ ഇന്ന്​ വൈകിട്ട്​ ബലൂച്​ ഭാഷയിലുള്ള മൊബൈൽ ആപ്പി​െൻറയും വെബ്​സൈറ്റി​െൻറയും ഉദ്​ഘാടനം നിർവഹിക്കും.  ബലൂച്​ ഭാഷ സംസാരിക്കുന്ന  ബലൂചിസ്​താനിലും ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക്​ ആകാശവാണിയുടെ സേവനം ഉപയോഗപ്പെടുമെന്നും,   സാ​േങ്കതിക നിലവാരം ഉയർത്തുന്നതോടെ  പ്രക്ഷേപണം  കൂടുതൽ ​പേരിലേക്ക്​എത്തിക്കാൻ കഴിയുമെന്നും ആകാശവാണി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിലവിൽ ആകാശവാണിയുടെ എക്​സേറ്റണൽ സർവീസ്​ ഡിവിഷൻ ഒരു മണിക്കൂർ നേരം ബലൂച്​ ഭാഷയിൽ വാർത്തകളും പരിപാടികളും അവതരിപ്പിക്കുന്നുണ്ട്​. 1974 മെയിലാണ്​ ആകാശവാണി ബലൂചിഭാഷയിൽ പ്രക്ഷേപണം ആരംഭിച്ചത്.

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍  ബലൂചിസ്​താനിലെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ  പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി പിന്തുണച്ചിരുന്നു. ഇന്ത്യ ബലൂചിസ്​താനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്​ദിക്കുകയും ബലൂച് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണക്കുകയും ചെയ്യുമെന്ന്​ മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.