Posted On
date_range Updated On
date_range കാവേരി: കർണാടകയിൽ ഇന്ന് ട്രെയിൻ തടയും
ബംഗളൂരു: കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് വിവിധ കന്നട സംഘടനകൾ ഇന്ന് കർണാടകത്തിൽ ട്രെയിനുകൾ തടയും. പ്രതിഷേധം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് ട്രെയിൻ തടയൽ.
അതേ സമയം ബംഗലുരുവിലും മറ്റും സ്ഥിതി ശാന്തമാണെങ്കിലും നിരോധനാജ്ഞ ഇൗ മാസം 25വരെ നീട്ടി. മാണ്ഡ്യ, മൈസൂർ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷ ഉറപ്പാക്കിയതിനുശേഷം മാത്രമേ കേരളത്തിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് പുനരാരംഭിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.