Posted On
date_range Updated On
date_range പഞ്ചാബ് നിയമസഭയിൽ മന്ത്രിക്കുനേരെ എം.എൽ.എയുടെ ഷൂ ഏറ്
ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭയില്‍ റവന്യു മന്ത്രിക്കുനേരെ എം.എൽ.എ ഷൂ എറിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ റവന്യൂ മന്ത്രി ബിക്രം സിങ് മജിത്യക്കുനേരെ കോണ്‍ഗ്രസ് എം.എല്‍.എ ത്രിലോചന്‍ സിങ് സൂധാണ് ഷൂ എറിഞ്ഞത്. അകാലിദള്‍-ബി.ജെ.പി സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം.
സ്പീക്കര്‍ക്കുനേരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കടലാസുകളും വലിച്ചെറിഞ്ഞു. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളിയതിനെത്തുടര്‍ന്ന് രണ്ട് ദിവസമായി 22 കോണ്‍ഗ്രസ് എം.എല്‍.എമാർ പഞ്ചാബ് സഭ വിടാതെ പ്രതിഷേധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.