വാമന ജയന്തിക്ക്​ പിന്നാലെ ​ഒാണാശംസയുമായി അമിത്​ഷാ

ന്യൂഡൽഹി: വാമന ജയന്തി ആ​ംശസക്ക്​​ പുറകെ ഒാണാശംസയുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ​ഷായുടെ ഫേസ്​ബുക്​ പോസ്​റ്റ്​.  ​ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ നേരുന്നു എന്ന ​ചിത്രമാണ്​​ അമിത്​ ഷാ പോസ്​റ്റ്​​ ​ചെയ്​തിരിക്കുന്നത്​.

കഴിഞ്ഞ ദിവസം മഹാബലിയെ ചവിട്ടിത്താഴ്​ത്തുന്ന വാമന​​െൻറയും സ്വന്തം ചിത്രത്തി​​െൻറയും പോസ്​റ്റർ അമിത്​ ഷാ നവമാധ്യമങ്ങളിൽ പോസ്​റ്റ്​​​ ചെയ്ത്​ വാമന ജയന്തി ആംശസ നേർന്നത്​ വിവാദമായിരുന്നു. ബി​.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ ഇതിനെ ന്യായീകരിക്കുകയും ചെയ്​തു.

നേരത്തെ ശശികല ടീച്ചറും ഒാണം വാമന ജയന്തിയാണെന്ന്​ അഭിപ്രായപ്പെട്ടിരുന്നു. ​അതേസമയം അമിത്​ ഷായെ വിമർശിച്ച്​ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

Full ViewFull View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.