Posted On
date_range Updated On
date_range കാവേരി സമരം തുടരുമെന്ന് സംയുക്ത സമരസമിതി; വ്യാഴാഴ്ച ട്രെയിൻ തടയും
ബംഗളൂരു: കാവേരി നദീജല വിഷയത്തിലുള്ള സമരം അനുകൂല വിധി വരുന്നത് വരെ തുടരുമെന്ന് കാവേരി സംയുക്ത സമരസമിതി. ബുധനാഴ്ച ബംഗളൂരുവിൽ ഗതാഗതം സ്തംഭിപ്പിച്ച് മൈസൂർ റോഡ് ഉപരോധിക്കും. തമിഴ്നാട്ടിൽ നിന്നുള്ള ട്രെയിനുകൾ വ്യാഴാഴ്ച അതിർത്തിയിൽ തടയും. വെള്ളിയാഴ്ച തമിഴ്നാട്ടിൽ നിന്നുള്ള മുഴുവൻ വാഹനങ്ങൾ ഉപരോധിക്കും. സുപ്രീംകോടതി ഈ മാസം 20ന് കേസ് പരിഗണിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.