Posted On
date_range Updated On
date_range കാവേരി നദീജല തര്‍ക്കം: പ്രധാനമന്ത്രി ഇടപെടണമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രിയോട് തമിഴ്നാട് മുഖ്യമന്ത്രി ജയിലളിതയുമായി സംസാരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാധിക്കുമെങ്കില്‍ പ്രധാനമന്ത്രിയെ ബുധനാഴ്ച തന്നെ കാണാന്‍ ശ്രമിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടക അനീതിയുടെ ഇരയാണെന്നും നിലവിലെ അവസ്ഥയില്‍ നിന്നും രക്ഷനേടാൻ വലിയ രീതിയില്‍ ബുദ്ധിമുട്ടുകയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. സുപ്രിംകോടതി ഉത്തരവ് പൂര്‍ണമായും നടപ്പാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും തല്‍കാലികമായി കോടതി വിധി അംഗീകരിക്കുമെന്നും ആറു ദിവസത്തേക്ക് വെള്ളം വിട്ടു കൊടുക്കുമെന്നും അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.