വാമന ജയന്തി ആശംസ നേർന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഓണം വാമന ജയന്തിയാണെന്ന ശശികല ടീച്ചറുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വാമന ജയന്തി ആശംസ നേർന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. ചിത്ര സഹിതമാണ് അമിത് ഷാ സമൂഹ മാധ്യമങ്ങളില്‍ ആശംസ നേര്‍ന്നത്. ബി.ജെ.പി കേരളഘടകം ഇത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വാമനാവതാരം: ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍ എന്നാണ് പോസ്റ്ററിലെ ആശംസ.
 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.