ആര്‍.എസ്.എസിന്‍െറ തോല്‍വി ഉറപ്പാക്കണം –കനയ്യ

ന്യൂഡല്‍ഹി: പുരോഗമന പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്നാല്‍ വര്‍ഗീയതയും പരനിന്ദയും വളര്‍ത്തി ജനങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനെ പരാജയപ്പെടുത്താന്‍ നിഷ്പ്രയാസം കഴിയുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പു ഫലമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് കനയ്യ കുമാര്‍.

ജെ.എന്‍.യു എന്ന പ്രസ്ഥാനത്തിന്‍െറയും അതിന്‍െറ നിലനില്‍പിനായി ഐക്യദാര്‍ഢ്യപ്പെട്ട ജനതയുടെയും വിജയമാണിത്. ബി.ജെ.പി വര്‍ഗീയ ഫാഷിസ്റ്റ് പ്രസ്ഥാനമാണ് എന്ന കാര്യത്തില്‍ സംശയമില്ളെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.