'റായ്ബറേലിയിലെ ജനങ്ങളുമായി നൂറ് വർഷത്തെ ബന്ധം, വീണ്ടും കോൺഗ്രസ് ഭരണത്തിനൊരുങ്ങുന്നു' - പ്രിയങ്ക ഗാന്ധി

റായ്ബറേലി: കോൺഗ്രസിന് റായ്ബറേലിയിലെ ജനങ്ങളുമായി നൂറ് വർഷത്തെ ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. റായ്ബറേലിയിലെ ജനങ്ങൾ വീണ്ടും കോൺഗ്രസിന്‍റെ ഭരണത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു.

'റായ്ബറേലിയിലെ കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും ആവേശം നേരിൽ കാണേണ്ടത് തന്നെയാണ്. കോൺഗ്രസിന് റായ്ബറേലിയിലെ ജനങ്ങളുമൊപ്പം പ്രവർത്തിച്ചുള്ള 100 വർഷത്തെ പരിചയമാണുള്ളത്. അവർ വീണ്ടും കോൺഗ്രസ് ഭരണത്തിന് തയാറായിക്കഴിഞ്ഞു. ഞാനിന്ന് എന്‍റെ കുടുംബാംഗങ്ങളെ റായ്ബറേലിയിലെ വിവിധ തെരുവികളിലായി നേരിട്ട് കാണും' -പ്രിയങ്ക എക്സിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി റായ്ബറേലിയിലെ വിവിധയിടങ്ങളിലായി നടക്കുന്ന യോഗങ്ങളിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. രാഹുൽ ഗാന്ധിയാണ് റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർഥി. 2019ൽ മുൻ കോൺഗ്രസ് മേധാവി സോണിയ ഗാന്ധിയാണ് ഇവിടെ നിന്ന് വിജയിച്ചത്. മന്ത്രിയും ബി.ജെ.പി നേതാവുമായ ദിനേഷ് പ്രതാപ് സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്.

Tags:    
News Summary - Rae Bareli is once again ready for Congress leadership says Priyanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.