7 കോടി രൂപയും ആഭരണങ്ങളും കവര്‍ന്നു: പ്രതികൾ പിടിയില്‍

മുംബൈ: വീട്ടുജോലിക്കെത്തി പണവും ആഭരണങ്ങളും കവര്‍ന്ന പ്രതികൾ അറസ്റ്റിൽ. മഹാരാഷ്‌ട്ര സ്വദേശികളായ നിരഞ്ജന്‍ ബഹേലിയ, ഗുട്ടിയ എന്ന രാം ചെല്‍വ മകു പസ്വാന്‍ , സ്വര്‍ണപ്പണിക്കാരനായ ജയപ്രകാശ് ഹരിശങ്കര്‍ രസ്‌തഗി എന്നിവരാണ് പിടിയിലായത്. 7 കോടി രൂപയും 2 കോടി രൂപ വിലമതിക്കുന്ന വജ്ര-സ്വര്‍ണാഭരണങ്ങളുമാണ് സംഘം മോഷ്ടിച്ചത്.

കഴിഞ്ഞ മാസമായിരുന്നു സംഭവം. കുടുംബം ഗോവയിൽ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് കിടപ്പ് മുറിയുടെ വാതില്‍ കുത്തിത്തുറന്ന് പ്രതികൾ കവര്‍ച്ച നടത്തിയത്. മോഷണത്തിന് പിന്നാലെ സംഘം വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. കുടുംബം മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് സിസിടിവി പരിശോധിച്ചപ്പോൾ വീട്ടുജോലിക്കാരനും കൂട്ടാളിയും മോഷണം നടത്തുന്നതായി കണ്ടെത്തി. അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ചൊവ്വാഴ്ച ഉത്തര്‍പ്രദേശില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു .

മോഷ്ടിച്ച ഒരു കോടി രൂപയുടെ ആഭരണങ്ങളും 1.45 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ആഭരണങ്ങളില്‍ ഏറെയും സംഘം വില്‍പ്പന നടത്തിയിട്ടുണ്ട്. മറ്റൊരു ആഭരണ വ്യാപാരിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - 7 Crores and jewelery stolen: Suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.