ആന്ധ്രാപ്രദേശിന്​ പ്രത്യേക പാ​േക്കജുമായി കേന്ദ്രം

ൃന്യൂഡൽഹി: രണ്ടായി വിഭജിച്ചതിനെ തുടർന്ന്​ പ്രത്യേക പദവി ആവശ്യപ്പെട്ട ആന്ധ്രപ്രദേശിന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി പാക്കേജ്​ പ്രഖ്യാപിച്ചു. ​നികുതി ഇളവുകളും പ്രത്യേക സഹായവും കൂടാതെ പൊല്ലാവരം ജലസേചന പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കും. പ്രത്യേക പദവിക്ക്​ തുല്യമായ ആനുകൂല്യങ്ങളാണ്​ ആന്ധ്രാപ്രദേശിന്​ നൽകുന്നതെന്ന്​ ജെയ്​റ്റ്ലി പറഞ്ഞു.

ആന്ധ്രാ​പ്രദേശ്​ വിഭജിച്ച്​ തെലങ്കാന രൂപീകരിച്ചതോടെ സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്​ടം പരിഹരിക്കാനാണ്​ കേന്ദ്ര പാക്കേജ്​ അനുവദിക്കുന്നതെന്ന്​ ജയ്​റ്റ്​ലി കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശ്​ പുന:സംഘടനാ ബില്ലി​െല വ്യവസ്ഥകൾ കേന്ദ്രം പാലിക്കും. അഞ്ചുവർഷത്തേക്കാണ്​ കേന്ദ്ര സഹായം നൽകുകയെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

പ്രത്യേക പദവി ആവശ്യപ്പെട്ട്​ ആ​ന്ധ്രാപ്രദേശ്​ നിയമസ ചേരാനിരിക്കെയാണ്​ പ്രത്യേക പാക്കേജും സാമ്പത്തിക സഹായവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.