അക്ഷരം പകരാന്‍ സുമിത്ര നടക്കുന്നത് ദിവസം 19 കിലോമീറ്റര്‍

ഹുബ്ബള്ളി: ഇത് സുമിത്ര കൊലൂരു. കര്‍ണാടകയിലെ ധോപന്‍ഹട്ടി ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ അധ്യാപിക. തന്‍െറ നാടായ അല്‍നവറില്‍നിന്ന് പത്ത് കിലോമീറ്ററോളം അകലെയുള്ള സ്കൂളിലത്തൊന്‍ കാര്യമായ വാഹന സൗകര്യമില്ല. അതിനാല്‍ നടക്കുകയാണവര്‍. അതും കൊടുംകാട്ടിലൂടെ. കഴിഞ്ഞ പത്ത് വര്‍ഷമായി തുടരുന്ന ഈ നടത്തം ഇപ്പോള്‍  ദേശീയമാധ്യമങ്ങള്‍ പുറംലോകത്തത്തെിച്ചിരിക്കുന്നു. 2005ലാണ് സുമിത്ര അധ്യാപികയായി ഈ സ്കൂളില്‍ പ്രവേശിച്ചത്. വീട്ടില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഡോറി വരെ ബസുണ്ടാകും. അവിടെനിന്ന് സ്കൂളിലത്തെണമെങ്കില്‍ നടക്കുകതന്നെ വേണം. രണ്ട് കിലോമീറ്റര്‍ വരെ നല്ല റോഡുണ്ട്.

അതുകഴിഞ്ഞാല്‍ വനമായി. വന്യമൃഗങ്ങളുടെ ഭീഷണിവേറെയും. പക്ഷേ, സ്കൂളിലുള്ള കുട്ടികളെ ഓര്‍ക്കുമ്പോള്‍ എല്ലാ ഭയവും പോകുമെന്ന് അവര്‍ പറയുന്നു. അതുകൊണ്ട് രണ്ടും കല്‍പിച്ച് നടക്കും. മഴക്കാലങ്ങളില്‍ യാത്ര കൂടുതല്‍ ദുഷ്കരമാകും. ചിലപ്പോള്‍ ഭര്‍ത്താവ് ഡോറി വരെ കൂടെവരാറുണ്ട്. അതുകഴിഞ്ഞാല്‍ ഒറ്റക്ക് കാട്ടിലൂടെ നടക്കും. ഒരുദിവസം, കാട്ടിലൂടെ നടക്കുമ്പോള്‍ പുള്ളിപ്പുലിയുടെ മുന്നില്‍പെട്ട അനുഭവമുണ്ട് അവര്‍ക്ക്. പക്ഷേ, അപകടമുണ്ടായില്ല.
ധോപന്‍ഹട്ടി കാട്ടിനുള്ളിലെ ഒരു കൊച്ചു ഗ്രാമമാണ്. 400ല്‍ താഴെ ജനസംഖ്യയുള്ള ഇവിടെയുള്ള മിക്കവരും കൂലിപ്പണിക്കാരാണ്. താന്‍ സ്കൂളില്‍ വരാതായാല്‍ അവിടെയുള്ള കുട്ടികളുടെ പഠനം തന്നെ നിലക്കുമെന്നാണ് സുമിത്ര പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.