പശ്ചിമ ബംഗാളില്‍ ആയുധ ഫാക്ടറി തകര്‍ത്ത് വന്‍ ആയുധശേഖരം പിടിച്ചു

കൊല്‍കത്ത: പശ്ചിമ ബംഗാളിലെ സൗത് 24 പര്‍ഗാന ജില്ലയില്‍ അനധികൃത ആയുധ ഫാക്ടറി തകര്‍ത്ത് രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന വന്‍ ആയുധശേഖരം പൊലീസ് പിടിച്ചെടുത്തു. തോക്കുകള്‍, പൈപ്പ് ഗണ്‍ തുടങ്ങി നൂറിലേറെ ആയുധങ്ങളും ഒമ്പത് കിലോ വെടിമരുന്നുമാണ് കണ്ടെടുത്തത്. ഫാക്ടറിയുടെ നടത്തിപ്പുകാരന്‍ അടക്കം അഞ്ചുപേരെ അറസ്റ്റുചെയ്തു. ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശി അഫ്താബ് ഹുസൈനാണ് ഫാക്ടറി നടത്തിയിരുന്നത്. മറ്റുള്ളവര്‍ പ്രദേശവാസികളാണ്. പൊലീസിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് മഹേസ്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി റെയ്ഡ് ചെയ്തത്. പര്‍ഗാന ജില്ലയുടെ വിവിധ ഭാഗങ്ങളിലും കൊല്‍കത്ത, ബിഹാര്‍ എന്നിവിടങ്ങളിലേക്കുമാണ്  ഇവിടെനിന്ന് ആയുധം വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. സംഘത്തിനു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന എന്ന കാര്യം പരിശോധിച്ചുവരികയാണ്. പുറത്തുനിന്ന് അസംസ്കൃതവസ്തുക്കളത്തെിച്ച് ഫാക്ടറിയില്‍വെച്ച് ആയുധങ്ങള്‍ നിര്‍മിക്കുകയായിരുന്നു. ഒരു വര്‍ഷമായി ഫാക്ടറി പ്രവര്‍ത്തിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.