പൊമ്പിളൈ ഒരുമൈ അംഗങ്ങള്‍ ആപില്‍

ന്യൂഡല്‍ഹി:മൂന്നാറിലെ തോട്ടംതൊഴിലാളി അവകാശങ്ങള്‍ക്കായി ശ്രദ്ധേയ സമരം സംഘടിപ്പിച്ച പൊമ്പിളൈ ഒരുമൈ അംഗങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. അവകാശപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന ‘ആപ്’ നേതാക്കളുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് തീരുമാനം. സംഘടനകള്‍ തമ്മിലുള്ള ലയനമല്ല, മറിച്ച് അംഗങ്ങള്‍ പാര്‍ട്ടിയില്‍ ചേരുകയാണെന്ന് കേരളത്തിന്‍െറ ചുമതലയുള്ള  ആം ആദ്മി നേതാവ് അഡ്വ. സോംനാഥ് ഭാരതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വതന്ത്രമായി മുന്നോട്ടുപോകാനാണ് സംഘടന ആഗ്രഹിച്ചതെങ്കിലും ‘ആപി’നൊപ്പം ചേരാന്‍ മന$സാക്ഷി പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പൊമ്പിളൈ ഒരുമൈ പ്രസിഡന്‍റ് ലിസി സണ്ണി പറഞ്ഞു. ഡല്‍ഹി സംസ്ഥാന തൊഴില്‍ മന്ത്രി ഗോപാല്‍ റായ് ഉള്‍പ്പെടെ പ്രമുഖ നേതാക്കളുമായി സംഘടനാ നേതാക്കള്‍  ചര്‍ച്ച നടത്തിയെന്നും മന്ത്രിമാര്‍ കേരളത്തിലെ പ്രശ്നത്തില്‍ ഇടപെട്ട് സഹായമത്തെിക്കുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരുമൈ സെക്രട്ടറി രാജേശ്വരി, ശ്രീലത, സ്റ്റെല്ലാ മേരി, ഈശ്വരമൂര്‍ത്തി, സുബ്രഹ്മണ്യന്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.