Posted On
date_range Updated On
date_range ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റു
മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ഒൗപചാരികമായി ചുമതലയേറ്റു. മാധ്യമങ്ങളെ ഒഴിവാക്കിയാണ് ലളിതമായ ചടങ്ങ് നടന്നത്. രഘുറാം രാജനില്‍നിന്ന് വ്യത്യസ്തനായി ചുമതലയേറ്റ ദിവസം വലിയ പ്രഖ്യാപനങ്ങളൊന്നും ഉര്‍ജിത് നടത്താതിരുന്നതും ശ്രദ്ധേയമായി. 2013 സെപ്റ്റംബര്‍ നാലിന് സ്ഥാനമേറ്റെടുത്തതിനോടനുബന്ധിച്ച് തന്‍െറ പ്രവര്‍ത്തനപദ്ധതികള്‍ വിശദീകരിച്ച് രഘുറാം രാജന്‍ ഒരു മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
സെപ്റ്റംബര്‍ നാലിന് ഗവര്‍ണറായി ഉര്‍ജിത് ചുമതലയേറ്റെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. വിനായകചതുര്‍ഥി ദിനമായിരുന്നതിനാലാണ് തിങ്കളാഴ്ച ഒൗപചാരിക ചടങ്ങ് നടക്കാതിരുന്നത്.
സെപ്റ്റംബര്‍ നാലിന് ഗവര്‍ണറായി ഉര്‍ജിത് ചുമതലയേറ്റെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. വിനായകചതുര്‍ഥി ദിനമായിരുന്നതിനാലാണ് തിങ്കളാഴ്ച ഒൗപചാരിക ചടങ്ങ് നടക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.