18 ദിവസം പ്രായമുള്ള കുഞ്ഞിനെ യുവതി മൂന്നാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു(VIDEO)

കൺപൂർ: സഹോദരന്‍റെ 18 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ സഹോദരി ആശുപത്രിയുടെ മൂന്നാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു. ആശുപത്രിയിലെ സി.സി.ടി.വി കാമറയിലാണ് ദൃശ്യം പതിഞ്ഞത്. ഗുരുതരമായ പരിക്കുകളേറ്റ കുട്ടി ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. സഹോദരന്‍റെ ഭാര്യ ആണ്‍കുഞ്ഞിനു ജന്മം നൽകിയതിലുള്ള അസൂയയാണ് ക്രൂരകൃത്യത്തിന് കാരണം.

കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തവെ ഇരുമ്പ് വലയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ ആശുപത്രി അധികൃതരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് കുട്ടിയെ വിദഗ്ധ ചികിത്സക്ക് പ്രവേശിപ്പിച്ചു. കാലില്‍ ഒടിവു സംഭവിച്ചതൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ ആരോ വലിച്ചെറിഞ്ഞതാണെന്ന് മനസിലാക്കിയ പൊലീസ് ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതി കുട്ടിയെ വലിച്ചെറിയുന്നത് കണ്ടെത്തിയത്. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.