വിയറ്റ്നാമുമായി ഇന്ത്യ 12 കരാറുകളില്‍ ഒപ്പിട്ടു

ഹാനോയ്: പ്രതിരോധം, ഐ.ടി, ബഹിരാകാശം, ഇരട്ട നികുതി തുടങ്ങിയ രംഗങ്ങളില്‍ സഹകരണത്തിനുള്ള 12 കരാറുകളില്‍ ഇന്ത്യയും വിയറ്റ്നാമും ഒപ്പുവെച്ചു. വിയറ്റ്നാം സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിയറ്റ്നാം പ്രധാനമന്ത്രി ഗുയെന്‍ സുവാന്‍ ഫൂക്ക് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറുകളില്‍ ഒപ്പുവെച്ചത്. ‘ഒരുമയുടെ 12 കരാറുകള്‍’ എന്നാണ് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. വിയറ്റ്നാം തീര സംരക്ഷണ സേനക്കുവേണ്ടി ഇന്ത്യയിലെ എല്‍ ആന്‍ഡ് ടി അതിവേഗ പട്രോള്‍ ബോട്ടുകള്‍ നിര്‍മിക്കും. യു.എന്‍ സമാധാന പാലന വിഷയങ്ങളില്‍ സഹകരണത്തിനും ധാരണയായി. ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ ചരക്കുകപ്പല്‍ ഗതാഗതം സംബന്ധിച്ച വിവരം കൈമാറും.

സമാധാന ആവശ്യങ്ങള്‍ക്കുള്ള ബഹിരാകാശ ഗവേഷണ സഹകരണം, ആരോഗ്യ രംഗത്തെ സഹകരണം, സൈബര്‍ സുരക്ഷ, സാങ്കേതിക വിദ്യാ കൈമാറ്റം എന്നിവയും കരാറുകളില്‍ പെടുന്നു. വിയറ്റ്നാമിലെ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സും തമ്മിലും പരസ്പര അംഗീകാര മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബി.ഐ.എസും സ്റ്റാമെക്കും തമ്മിലും ധാരണാപത്രം ഒപ്പിട്ടു. വിയറ്റ്നാമുമായി പ്രതിരോധ സഹകരണം ശക്തമാക്കും. ഇതിനായി വിയറ്റ്നാമിനുള്ള വായ്പാ പരിധി 50 കോടി ഡോളറായി വര്‍ധിപ്പിച്ചു. പ്രാദേശിക വെല്ലുവിളി നേരിടുന്നതിന് പരസ്പര സഹകരണത്തിന്‍െറ പ്രാധാന്യം ഇരു രാജ്യങ്ങളും തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.