ചരിത്രം എന്നെ വിസ്മരിച്ചാൽ അതായിരിക്കും ഏറ്റവും വലിയ സന്തോഷം- മോദി

ന്യൂഡൽഹി: രാഷ്ട്രീയ കണ്ണട മാറ്റി, മുൻധാരണകൾ മാറ്റിവെച്ച്  മോദി എന്ന മനുഷ്യനിലേക്ക് നോക്കൂ.. യഥാർഥ മോദി വ്യാജനായ മോദി എന്നിങ്ങനെ രണ്ട് മോദിമാരില്ല എന്ന് അപ്പോഴറിയാം. ഒരു മനുഷ്യൻ എല്ലായ്പോഴും മനുഷ്യൻ മാത്രമായിരിക്കും.

മോദി എന്ന യഥാർഥ മനുഷ്യനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടിയായിരുന്നു ഇത്. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷം മനസുതുറന്ന് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോദി. എന്നിലെ പച്ചയായ മനുഷ്യനെക്കുറിച്ച് ജനങ്ങൾ മനസിലാക്കുന്നതിൽ വിഷമമില്ല എന്ന് തുറന്നുപറയാനും ഇംഗ്ളീഷ് ചാനലായ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മടികാണിച്ചില്ല.

തെരഞ്ഞെടുപ്പ് സമയത്ത് ലോഹപുരുഷനായി ബി.ജെ.പി ഉയർത്തിക്കാട്ടിയ ബിംബമായിരുന്നു മോദി. എന്നാൽ ആ മോദി തന്നെയാണ് പാർലമെന്‍റിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞത്. അതെന്തുകൊണ്ടായിരുന്നു എന്ന ചോദ്യത്തോട്, അതിർത്തി കാക്കുന്ന സൈനികൻ ധീരതയോടെയാണ് ശത്രുവിനോട് പോരാടുന്നത്. എന്നാൽ അതേ ഭാവത്തോടെയല്ല അയാൾ വീട്ടിൽ സ്വന്തം കുട്ടിയോടൊത്ത് കളിക്കുക എന്നായിരുന്നു മറുപടി. നരേന്ദ്ര മോദി എന്ന മനുഷ്യൻ ആരുതന്നെയായാലും ഒരു സാധാരണ മനുഷ്യനാണ്. ജനങ്ങളുടെ മുമ്പിൽ എെന്‍റ വികാരങ്ങൾ എന്തിന് അടക്കിവെക്കണമെന്നും അദ്ദേഹം ചോദിച്ചു.

ഒരപാട് കേൾക്കുകയും മറ്റുള്ളവരെ ഒരുപാട് നോക്കിപഠിക്കുകയും ചെയ്യുന്ന ഒരാളാണ് താൻ. അങ്ങനെയാണ് ഇന്ന് കാണുന്ന മോദി ഉരുത്തിരിഞ്ഞുവന്നത്. വർത്തമാനത്തിൽ ജീവിക്കുന്നയാളാണ് താനെന്നും ജോലി ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറുകളും നേതാക്കളും രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് എപ്പോഴും ശ്രമിക്കുന്നത്. സ്വന്തം പ്രതിച്ഛായക്ക് പകരം എന്തുകൊണ്ട് ഇവർക്ക് സ്വന്തം രാജ്യത്തിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിച്ചുകൂടാ? ഇന്ത്യയിലെ 1.25 കോടി മനുഷ്യർക്കിടയിലെ ഒരാൾ മാത്രമാണ് മോദി. അവരുടെ ചരിത്രത്തിനിടയിൽ താൻ വിസ്മരിക്കപ്പെട്ടുപോയാൽ അതൊരു ഭാഗ്യമായി മാത്രമേ താൻ കാണുകയുള്ളൂ എന്നും ഒരു ചോദ്യത്തിന് മറുപടിയായി നരേന്ദ്ര മോദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.