ഇവര്‍ക്ക് ഒരേ പ്രാര്‍ഥന; യുദ്ധമല്ല, സമാധാനമാണ് വേണ്ടത്

ഹമീര്‍പുര്‍(ജമ്മു-കശ്മീര്‍): ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഹമീര്‍പുരിലെ ഒരു ഗ്രാമത്തില്‍ മാധ്യമപ്രവര്‍ത്തകരത്തെുമ്പോള്‍ തര്‍സേംലാലും കുല്‍ബീര്‍ സിങ്ങും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ വീടും കൃഷിയും കാലികളെയും ഉപേക്ഷിച്ച് സര്‍ക്കാര്‍ ക്യാമ്പുകളിലും ദൂരസ്ഥലങ്ങളിലെ ബന്ധുവീടുകളിലുമാണ്. തര്‍സേംലാലും കുല്‍ബീര്‍ സിങ്ങും താമസിക്കുന്നത് സര്‍ക്കാര്‍ ക്യാമ്പിലാണെങ്കിലും ഗ്രാമത്തിലെ കാലികളെ നോക്കാന്‍ എന്നും രാവിലെ രണ്ടുപേരും ഇവിടെയത്തെും. ഏത് നിമിഷവും ഉണ്ടായേക്കാവുന്ന ഷെല്ലാക്രമണത്തെ ഭയന്നാണ് ഇവര്‍ ഇവിടെയത്തെുന്നത്.

പാകിസ്താനില്‍നിന്ന് കല്ളെറിഞ്ഞാലത്തെുന്ന ദൂരത്തുള്ള ഇവിടുത്തുകാരുടെ പ്രധാന ജീവനോപാധിയാണ് കാലികള്‍. അതിനാലാണ് ജീവന്‍ പണയം വെച്ചും അവയെ സംരക്ഷിക്കാന്‍ തര്‍സേംലാലും കുല്‍ബീര്‍ സിങ്ങും ഗ്രാമത്തിലത്തെുന്നത്. ഗ്രാമവാസികള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ഇവര്‍ പറയുന്നു. സമാധാനമുണ്ടായാല്‍ മാത്രമേ ഞങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാനാവൂ. അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍നിന്ന് മാറിക്കഴിയാന്‍ ആരാണ് ആഗ്രഹിക്കുക? ഇരുരാജ്യങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാവുമ്പോഴെല്ലാം വീടുപേക്ഷിച്ച് പേകേണ്ടിവരുന്നു എന്നത് ഞങ്ങളുടെ ദൗര്‍ഭാഗ്യമാണ് -മാധ്യമങ്ങളോട് അവര്‍ ദു$ഖം പങ്കുവെച്ചു. സര്‍ക്കാര്‍ ക്യാമ്പില്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കാലികളെ സംരക്ഷിക്കാന്‍ പ്രത്യേകിച്ചൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഇതിനാലാണ് കുറച്ചു പേരെങ്കിലും പകല്‍ ഗ്രാമത്തില്‍ വന്നുപോകുന്നത്.

സര്‍ക്കാര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പല പല ആശങ്കകളാണ്. 64 വയസ്സുകാരി ഷീല ദേവി ആധിയോടെയാണ് ദിവസങ്ങള്‍ എണ്ണിക്കഴിയുന്നത്. അടുത്ത മാസം ആദ്യം മകളുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. ഒരുക്കം തുടങ്ങിയതിനിടെയാണ് വീടുവിടേണ്ടി വന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷം എല്ലാം നശിപ്പിച്ചെന്ന് അവര്‍ വിലപിക്കുന്നു. സംഘര്‍ഷം അയഞ്ഞില്ളെങ്കില്‍ ക്യാമ്പില്‍ കല്യാണം നടത്തേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് ക്യാമ്പിലുള്ളവര്‍ക്ക് പരാതികളുമുണ്ട്.  മന്ത്രിമാരടക്കമുള്ളവര്‍ വന്ന് പല വാഗ്ദാനങ്ങളും നല്‍കുന്നുവെങ്കിലും ഒന്നും പാലിക്കുന്നില്ളെന്ന് ഇവര്‍ പറയുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് അഭയാര്‍ഥികളാക്കപ്പെട്ടവരെല്ലാം അസ്വസ്ഥരാണ്. എല്ലാവരും യുദ്ധമൊഴിഞ്ഞു  സമാധാനം പുലരാന്‍ പ്രാര്‍ഥനയോടെയാണ് കഴിയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.