കശ്മീര്‍ സ്കൂള്‍ വിദ്യാഭ്യാസ ഡയറക്റുടെ ഫേസ്ബുക് പോസ്റ്റ് വിവാദത്തില്‍

ശ്രീനഗര്‍: കശ്മീര്‍ സ്കൂള്‍ വിദ്യാഭ്യാസ ഡയറക്റുടെ ഫേസ്ബുക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.താഴ്വരയിലെ സ്കൂളുകള്‍ മൂന്നുമാസമായി പ്രക്ഷോഭത്തത്തെുടര്‍ന്ന് അടച്ചിട്ട പശ്ചാത്തലത്തിലായിരുന്നു പോസ്റ്റ്. ‘പൂട്ടിയ സ്കൂളുകളുടെ ഡയറക്ടറാണ് ഞാന്‍, എനിക്ക് ജോലി വേണം’ എന്നതായിരുന്നു ഷാ ഫൈസലിന്‍െറ പോസ്റ്റ്. തമാശക്കിട്ട പോസ്റ്റിന് മൂര്‍ച്ചയുള്ള മറുപടികളാണ് ലഭിച്ചത്.മറ്റൊരു ജോലി നോക്കാനും വിഘടനവാദികള്‍ക്കൊപ്പം ചേരാനും നിര്‍ദേശിച്ചുകൊണ്ടുള്ള കമന്‍റുകള്‍ ലഭിച്ചു. ചിലര്‍ വിമര്‍ശിച്ചപ്പോള്‍ ചിലരെങ്കിലും ഷാ ഫൈസലിനോട് സഹതാപവും പ്രകടിപ്പിച്ചു. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനുപിന്നാലെ താഴ്വരയില്‍ ഉടലെടുത്ത സംഘര്‍ഷത്തെതുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.