സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളികളുടെ ആസ്തി വെളിപ്പെടുത്താനാവില്ല

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളികളുടെയും ആശ്രിതരുടെയും ആസ്തി സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ വെളിപ്പെടുത്താനാവില്ളെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമീഷന്‍. വരുമാനനികുതി വിഭാഗത്തിലെ 100 ഉദ്യോഗസ്ഥരും അവരുടെ ജീവിതപങ്കാളികളും കഴിഞ്ഞ 10 വര്‍ഷത്തിനിടെ സമ്പാദിച്ച ആസ്തിയും സ്രോതസ്സും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ് രാകേശ് ഗുപ്ത എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍മാരായ ബസന്ത് സത്തേ്, ശ്രീധര്‍ ആചാര്യുലു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിവരം നിഷേധിച്ചത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം അവരുടെ ആശ്രിതരുടെയും ആസ്തി ആവശ്യപ്പെട്ട ഹരജിയില്‍ കൃത്യമായ കാരണമൊന്നും വ്യക്തമാക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് 100 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സംബന്ധിച്ച മൊത്തവ്യാപാരമാണ് അപേക്ഷകന്‍ ലക്ഷ്യംവെക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.

2013ലെ ലോക്പാല്‍, ലോകായുക്ത നിയമത്തിലെ 44ാം വകുപ്പ് പ്രകാരം സ്വത്ത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധാര്‍മികമായി ബാധ്യതയുണ്ടെന്നും എന്നാല്‍, അവരുടെ ജീവിതപങ്കാളികളുടെയും ആശ്രിതരുടെയും ആസ്തി വിവരങ്ങള്‍ ആവശ്യപ്പെടുന്നത് നിയമവിരുദ്ധവും കാരണമില്ലാത്തതുമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തേ ആദായനികുതി വകുപ്പിനെ സമീപിച്ച അപേക്ഷകന്‍െറ ആവശ്യത്തിന് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റ് ഇത്തരം റെക്കോഡുകള്‍ സൂക്ഷിക്കാറില്ളെന്ന മറുപടി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമീഷനെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.