Posted On
date_range Updated On
date_range ജയലളിത സുഖം പ്രാപിക്കുന്നുവെന്ന് എ.െഎ.എ.ഡി.എം.കെ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എ.െഎ.എ.ഡി.എം.കെ. ജയലളിത സുഖം പ്രാപിച്ച് വരികയാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടറുടെ കീഴിൽ ചികിൽസ പുരോഗമിക്കുകയാണെന്നും എ.െഎ.എ.ഡി.എം.കെ വക്താവ് പി. രാമചന്ദ്രൻ അറിയിച്ചു. അമ്മയുടെ ചിത്രം പുറത്ത് വിടേണ്ട കാര്യമില്ല. സാധാരണ രീതിയിൽ രോഗിയായ ഒരാളുടെ ചിത്രം പുറത്ത് വിടാറില്ല. പ്രതിപക്ഷത്തോട് ഉത്തരം പറയാൻ ഞങ്ങളില്ല. ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യതയുള്ളത് കൊണ്ടാണ് പ്രസ്താവന ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 22 നാണ് ജയലളിതയെ പനിയും നിർജലീകരണവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.