മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; അഞ്ച് മരണം

മുംബൈ: മുംബൈ: മഹാരാഷ്ട്രയിലെ ഡോമ്പിവലിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ കുടിയേക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഫാക്ടറിയുടെ കെമിക്കല്‍ ബോയിലറിലാണ് സ്ഫോടനമുണ്ടയത്. ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മലയാളികള്‍ ധാരാളമുള്ള മേഖലയാണ് ഡോമ്പിവലി. മരിച്ചവരിലെ പരിക്കേറ്റവരിലൊ മലയാളികളില്ളെന്നാണ് വിവരം.
മരിച്ചവരില്‍ ജ്ഞാനേശ്വര്‍ ഹസാരെ, മഹേഷ് പാണ്ഡെ, രാജു ശിര്‍ഗിരെ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരെ പരിസരങ്ങളിലെ ശിവം, എയിംസ്, ഹൈക്കണ്‍, നെപ്ട്യൂണ്‍, ശാസ്ത്രനഗര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മന്‍പാഡ പൊലീസ് നിരീക്ഷക് വിലാസ് ഷിണ്ഡെക്കും പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സ്ഫോടനം. മുംബൈയില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ഡോമ്പിവലി ഈസ്റ്റ് ശിവജി ഉദ്യോഗ് നഗറിലെ മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്‍ (എം.ഐ.ഡി.സി) ഫേസ് രണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഹെര്‍ബര്‍ട്ട് ബ്രൗണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ലാബോറട്ടറിയിലായിരുന്നു സ്ഫോടനം.
അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. കെമിക്കല്‍ ഫാക്ടറിയുടെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനമുണ്ടാകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടാകുകയും ചെയ്തു. പരിസരത്തെ മൃഗങ്ങള്‍ക്കും പരിക്കേറ്റു. സ്ഫോടനത്തെ തുടര്‍ന്ന് തീ ആളിക്കത്തിയത് ആശങ്ക സൃഷ്ടിച്ചു.
തൊട്ടടുത്ത മറ്റ് രണ്ട് ഫാക്ടറികളും പൂര്‍ണമായും കത്തിനശിച്ചു. മറ്റ് ഫാക്ടറികള്‍ക്ക് കേടുപാടുകള്‍ പറ്റി. താണെ മുന്‍സിപ്പല്‍ കമീഷണറുടെയും ജില്ലാട് കലക്ടറുടെയും നിരീക്ഷണത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. 13 അഗ്നിശമന സേനാ വാഹനങ്ങള്‍ തീയണക്കാന്‍ എത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.