ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ചൊവ്വാഴ്ച മുതല്‍ നിലവില്‍വന്നു. പ്രവര്‍ത്തന സമയം രണ്ടു മണിക്കൂര്‍ കുറച്ച സാഹചര്യത്തില്‍ ഉച്ചക്ക് 12നാണ് കടകള്‍ തുറന്നത്.
സ്ത്രീപക്ഷ സംഘടനകളും സാമൂഹിക, സാംസ്കാരിക സംഘടനകളും ജയലളിതാ സര്‍ക്കാറിന്‍െറ തീരുമാനത്തെ സ്വാഗതം ചെയ്തു. സംസ്ഥാനമെങ്ങും 500 മദ്യക്കടകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനവും നടപ്പാക്കിത്തുടങ്ങി. നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ മദ്യക്കടകള്‍ക്ക് ആദ്യഘട്ടത്തില്‍ താഴു വീഴും. മദ്യത്തിന് അടിമകളായവരെ പുനരധിവസിപ്പിക്കുമെന്നും തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത ഉറപ്പാക്കുമെന്നും അണ്ണാ ഡി.എം.കെ പ്രകടനപത്രിക ഉറപ്പുനല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.