തമിഴ്നാട് മന്ത്രിസഭയില്‍ ആദ്യ മുസ് ലിം വനിത

കോയമ്പത്തൂര്‍: തമിഴ്നാട് മന്ത്രിസഭയില്‍ ആദ്യമായി മുസ്ലിം വനിത അംഗമായി. വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടി നിയമസഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച 53കാരിയായ നിലോഫര്‍ കഫീലാണ് ഈ നേട്ടം കൈവരിച്ചത്. തൊഴിലാളിക്ഷേമ വകുപ്പ് മന്ത്രിയാണ്. തിങ്കളാഴ്ച അധികാരമേറ്റ 29 അംഗ ജയലളിത മന്ത്രിസഭയില്‍ മുസ്ലിമടക്കം ചില വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ ദിവസം തന്നെ നാലു പേരെ കൂടി പുതുതായി ഉള്‍പ്പെടുത്തിയത്. ജി. ഭാസ്കരന്‍, സേവൂര്‍ രാമചന്ദ്രന്‍, ബാലകൃഷ്ണ റെഡ്ഢി എന്നിവരാണ് മറ്റുള്ളവര്‍. വാണിയമ്പാടി നഗരസഭാ ചെയര്‍ പേഴ്സനായി പ്രവര്‍ത്തിച്ചിട്ടുള്ള നിലോഫര്‍ കഫീല്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകസമിതിയംഗവും വെല്ലൂര്‍ വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്‍റുമാണ്. ബി.ഇ.എം.എസ് (ഇലക്ട്രോ ഹോമിയോപതി) ബിരുദധാരിയായ ഇവര്‍ ആദ്യമായാണ് നിയമസഭാംഗമാവുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.