Posted On
date_range Updated On
date_range ജലക്ഷാമം രൂക്ഷമായ ഛത്തീസ്ഗഡില്‍ 10 ലക്ഷത്തിന്‍െറ സ്വിമ്മിങ് പൂള്‍
റായ്പൂര്‍: രാജ്യത്തെ ഏറ്റവും കൂടുതല്‍ വരള്‍ച്ചയും ജലക്ഷാമവും നേരിടുന്ന ഛത്തീസഗഡില്‍ 10 ലക്ഷത്തിന്‍െറ സ്വിമ്മിങ് പൂള്‍ നിര്‍മിച്ച ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ നടപടി വിവാദത്തില്‍. രാജേക്ഷ് ചണ്ഡിലയാണ് അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക ബംഗ്ളാവില്‍ സ്വിമ്മിങ് പൂള്‍ പണിതത്. സംഭവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിതെന്നും ഇതിന് പകരം വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളില്‍ കുളങ്ങള്‍ നിര്‍മിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും സംസ്ഥാന വനമന്ത്രി മഹേഷ് ഗഡ്ഗ പറഞ്ഞു. ഉദ്ദ്യോഗസ്ഥന്‍ നിയമങ്ങള്‍ ലംഘിച്ചെന്നും പത്ത് ലക്ഷം രൂപയാണ് ഇദ്ദേഹം ചെലവിട്ടതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
2014ല്‍ രാജേഷ് ചണ്ഡിലയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് സംഘം കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.