പൊതുമുതലിന് ഗാന്ധികുടുംബത്തിന്‍െറ പേരിടുന്നതിനെതിരെ ഋഷി കപൂര്‍

മുംബൈ: പൊതുമുതലുകള്‍ക്ക് ഗാന്ധികുടുംബത്തിന്‍െറ പേരിടുന്നതില്‍ കടുത്ത വിമര്‍ശവുമായി ബോളിവുഡ് നടന്‍ ഋഷി കപൂറിന്‍െറ ട്വീറ്റ്. ‘അച്ഛന്‍െറ മുതലെന്നാണോ ധരിച്ചിരിക്കുന്നത്’ എന്ന ചോദ്യത്തോടെയാണ് ട്വീറ്റ്. കോണ്‍ഗ്രസ് ഗാന്ധികുടുംബത്തിന്‍െറ പേരിട്ട മുതലുകളുടെ പേരുകള്‍ മാറ്റണം. രാജീവ് ഗാന്ധിയുടെ പേരിലുള്ള മുംബൈ കടല്‍പ്പാലത്തിന് ലതാ മങ്കേഷ്കറുടെയോ ജെ.ആര്‍.ഡി ടാറ്റയുടെയോ പേരാക്കണം. ഡല്‍ഹിയിലെ റോഡുകളുടെ പേരുകള്‍ മാറ്റാമെങ്കില്‍ എന്തുകൊണ്ട് ഗാന്ധികുടുംബത്തിന്‍െറ പേര് മാറ്റിക്കൂടാ?  രാജ്യത്തെ പ്രധാന സ്വത്തുക്കള്‍ക്ക് സമൂഹത്തിന് സംഭാവന ചെയ്തവരുടെ പേരാണിടേണ്ടത്. എല്ലാത്തിനും ഗാന്ധിമാരുടെ പേര് എന്നതില്‍ യോജിപ്പില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.