ചെന്നൈ: ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ആന്ധ്രക്കു സമീപം നെല്ലൂര്‍ തീരത്തേക്ക് നീങ്ങിയതിനാല്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിലെ തീരപ്രദേശ ജില്ലകളില്‍ കനത്ത മഴ പെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ അടുത്ത 24 മണിക്കൂറും മഴ തുടരുമെന്ന് ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 55-65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
ചെന്നൈ, കടലൂര്‍, വില്ലുപുരം, തഞ്ചാവൂര്‍, നാഗപട്ടണം, കന്യാകുമാരി ജില്ലകളില്‍ 25 സെന്‍റിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. തീരദേശ ജില്ലകളില്‍ കടലാക്രമണം ശക്തമാണ്. നൂറുകണക്കിന് വീടുകള്‍ നശിച്ചു. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. കന്യാകുമാരിയിലെ രണ്ടു മത്സ്യബന്ധനഗ്രാമങ്ങളിലെ നൂറുകണക്കിന് വീടുകള്‍ കടലെടുത്തു. ചെന്നൈയില്‍ രണ്ടു ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. മുന്‍കരുതലായി ദേശീയ ദുരന്ത നിവാരണ സേനയുടെ 160 പേരടങ്ങുന്ന സംഘം നഗരത്തിലത്തെി. കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 1070.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.