ന്യൂഡല്‍ഹി: ഡാര്‍ജിലിങ്ങില്‍ മധുവിധു കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ യുവതി വിമാനത്താവളത്തില്‍വെച്ച് മറ്റൊരാളോടൊപ്പം ഒളിച്ചോടി. തിങ്കളാഴ്ച വൈകുന്നേരമാണ് ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ യുവതി ലഖ്നോ സ്വദേശിയായ ഭര്‍ത്താവുമൊത്ത് വിമാനമിറങ്ങിയത്. വിമാനത്താവളം വിടുന്നതിനുമുമ്പ് ഭര്‍ത്താവിനെ ഫോണും ബാഗും ഏല്‍പിച്ച് ശൗചാലയത്തിലേക്ക് പോയ യുവതി തിരിച്ചുവന്നില്ല. അരമണിക്കൂര്‍ കാത്തുനിന്നിട്ടും ഭാര്യയെ കാണാതെ പരിഭ്രാന്തിയിലായ ഭര്‍ത്താവ് സുരക്ഷാജീവനക്കാരെ ബന്ധപ്പെട്ടു.
സി.സി.ടി.വി ദൃശ്യം പരിശോധിച്ച സുരക്ഷാജീവനക്കാര്‍ നീല സാരി ധരിച്ച യുവതി പുറത്തുവരുന്നത് കണ്ടില്ല. പകരം ബുര്‍ഖ ധരിച്ച ഒരു സ്ത്രീ ശൗചാലയത്തില്‍നിന്ന് പുറത്തിറങ്ങുന്നത് കണ്ടു. സ്ത്രീയുടെ ഉയരവും നടത്തവും കണ്ട ഭര്‍ത്താവ് അത് തന്‍െറ ഭാര്യയാണെന്ന് തിരിച്ചറിഞ്ഞു. വിമാനത്താവളത്തിന് പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വി.ഐ.പി പാര്‍ക്കിങ് ഏരിയയില്‍ നില്‍ക്കുന്ന ഒരാളുടെ അടുത്തേക്ക് നടക്കുന്നതും പിന്നീട് മറ്റൊരാള്‍ ഇവരോടൊപ്പം ചേരുന്നതും കണ്ടു.
ദൃശ്യങ്ങള്‍ കണ്ട് നിരാശനായ ഭര്‍ത്താവ് ഉടന്‍ വീട്ടിലേക്ക് മടങ്ങി. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് യുവതി ഒളിച്ചോടിയതെന്നും കേസില്ലാത്തതിനാല്‍ സംഭവം അന്വേഷിക്കുന്നില്ളെന്നും പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.