Posted On
date_range Updated On
date_range പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ഛണ്ഡിപൂര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ഛണ്ഡിപൂരില്‍ നിന്ന് ബുധനാഴ്ചയാണ് ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചത്.
മിസൈലിന്‍െറ വിക്ഷേപണത്തിന് മുമ്പ് രണ്ട് ട്രയല്‍ റണ്‍ നടത്തിയിരുന്നു. 2016 ഫെബ്രുവരി 16ല്‍ മിസൈല്‍ വിജയകരമായി വിക്ഷേപിച്ചിരുന്നെങ്കിലും രണ്ടാമത്തെ ട്രയല്‍ റണ്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. 2009 ഒക്ടോബര്‍ 12ന് നടത്തിയ പൃഥ്വിയുടെ രണ്ട് പരീക്ഷണ വിക്ഷേപങ്ങളും വിജയകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.