ഉജ്ജൈന്‍: ധാര്‍മികമായി മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നവരാണ് താന്‍ എന്ന മനോഭാവം ഉപക്ഷിക്കുകയാണ് സംഘര്‍ഷങ്ങള്‍ക്കും തീവ്രവാദത്തിനും ഉള്‍പ്പെടെ പരിഹാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആഗോള താപനവും ഭീകരതയുമാണ് ലോകം നേരിടുന്ന പ്രധാന ആശങ്ക. തങ്ങളുടെ മാര്‍ഗമാണ് മറ്റുള്ളവരുടേതിനെക്കാള്‍ ശരിയെന്ന ചിന്തയാണ് പ്രത്യക്ഷത്തില്‍ ഇതിനു പിന്നിലുള്ളതെന്നും സിംഹസ്ഥ കുംഭമേളയുടെ സമാപന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ എന്നിവരുമായി ചേര്‍ന്ന് ‘സിംഹസ്ഥ പ്രഖ്യാപനവും’ മോദി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.