ലോകത്തെ ഏറ്റവും വലിയ ചരക്കു വിമാനം ഇന്ത്യയിലെത്തി

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും നീളം കൂടിയതും ഭാരമുള്ളതുമായ ചരക്കു വിമാനം എ.എൻ 225 മ്രിയ ഹൈദരാബാദ് രാജീവ് ഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. 180–230 ടൺ ഭാരം വഹിക്കാവുന്ന വിമാനത്തിന് ആറ് എഞ്ചിനുകളാണുള്ളത്. തുർക്കുമെനിസ്താനിൽ നിന്ന് വന്ന വിമാനം ഇത് ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.

വിമാന നിർമാതാക്കളായ യുക്രെയിനിലെ അൻ്റാണിക് കമ്പനിയുമായി ചേർന്ന് ചെറിയ വിമാനങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപണിക്കും അനിൽ അംബാനിയുടെ റിലയൻസ് കഴിഞ്ഞ മാസം കരാറുണ്ടാക്കിയിരുന്നു. ഇതിെൻറ ഭാഗമായാണ് എ.എൻ 225 മ്രിയ ചരക്കു വിമാനം ഹൈദരാബാദിലെത്തിയത്. 50 മുതൽ 60 പേർക്കിരിക്കാവുന്ന വിമാനങ്ങൾ പ്രതിരോധ വകുപ്പിനു വേണ്ടി നിർമിച്ചു നൽകാൻ റിലയൻസ്–എ.എൻ കമ്പനികൾക്ക് പദ്ധതിയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.