വഖഫ് ഭൂമി ഇടപാട് മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കി

മുംബൈ: സുപ്രീംകോടതി ഉത്തരവ് മറികടന്ന് നടത്തിയ വഖഫ്ബോര്‍ഡ് സ്വത്തുക്കളുടെ ക്രയവിക്രയം മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കി. 2005നും 2010നുമിടയില്‍ നടന്ന 70 ഭൂമി ഇടപാടുകളാണ് റദ്ദാക്കിയത്. വഖഫ് ബോര്‍ഡ് സ്വത്തുക്കള്‍ വില്‍ക്കുന്നതിനും വാടകക്ക് നല്‍കുന്നതിനും സുപ്രീംകോടതി ഏര്‍പ്പെടുത്തിയ സ്റ്റേ മറികടന്നാണ് ഭൂമി കൈമാറ്റം നടന്നതെന്നും അതിനാല്‍ അവ റദ്ദാക്കുകയാണെന്നും റവന്യൂ മന്ത്രി ഏക്നാഥ് കഡ്സെ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് വകവെക്കാതെ ഇടപാട് അനുവദിച്ച ചാരിറ്റി കമീഷണറെ സര്‍ക്കാറിന്‍െറ അതൃപ്തി അറിയിക്കാന്‍ നിയമവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ലക്ഷം ഹെക്ടര്‍ ഭൂമിയാണ് വഖഫ് ബോര്‍ഡിനു കീഴിലുള്ളത്. ഇവ വില്‍പന നിരോധിത സ്വത്തില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.