വളര്‍ത്തുജീവികളോട് ക്രൂരത: കോടതി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: വളര്‍ത്തുജീവികളെ വില്‍ക്കുന്ന കടകളില്‍ നടക്കുന്ന ക്രൂരതയെ സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി.
വളര്‍ത്തുജീവികളോടുള്ള ക്രൂരത തടയണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണ്‍ മുഖേന ഏയ്ഞ്ചല്‍ ട്രസ്റ്റ് എന്ന സന്നദ്ധസംഘടന നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
ന്യൂഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപമുള്ള ഷോപ്പില്‍ നായ്ക്കള്‍ക്ക് നേരെ നടന്ന ക്രൂരതയും അവയുടെ മരണവുമടങ്ങിയ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഘടന ഹരജിയുമായി കോടതിയെ സമീപിച്ചത്.

ഇത്തരം ഷോപ്പുകളില്‍ വ്യാപകമായി മുലകുടിമാറാത്ത നായ്ക്കുട്ടികളെ അമ്മയില്‍നിന്ന് വേര്‍പെടുത്തി വില്‍പന നടത്തുന്നതായും ചില മൃഗങ്ങള്‍ക്ക് മയക്കുമരുന്നുകള്‍ നല്‍കുന്നതായും കിളികളെയും മറ്റും ഇടുങ്ങിയ കൂടുകളില്‍ ഇടുന്നതായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജീവികളോടുള്ള ക്രൂരതക്കെതിരെ 1960ല്‍ നിലവില്‍വന്ന നിയമം ഇപ്പോഴും തുടരുകയാണെന്നും ഈ നിയമപ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് കേവലം 50 രൂപ പിഴമാത്രമാണ് ശിക്ഷയായി ലഭിക്കുന്നതെന്നും പറയുന്ന ഹരജിയില്‍ ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ സഹായിക്കുന്ന നിയമനിര്‍ദേശങ്ങള്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് ഇതുവരെയും പരിഗണിച്ചിട്ടില്ളെന്നും ആരോപിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.