ലോക്സഭ രണ്ടു ദിവസം നേരത്തേ പിരിഞ്ഞു; രാജ്യസഭ വ്യാഴാഴ്ച പിരിയും

ന്യൂഡല്‍ഹി: ലോക്സഭാ സമ്മേളനം നിശ്ചയിച്ചതിലും രണ്ടുദിവസം മുമ്പ് പിരിഞ്ഞു. ഈമാസം 13വരെ നിശ്ചയിച്ച സമ്മേളനം ബുധനാഴ്ച വൈകീട്ട് പിരിയുകയായിരുന്നു. രാജ്യസഭ നിശ്ചയിച്ചതിലും ഒരുദിനം മുമ്പേ വ്യാഴാഴ്ച പിരിയും. ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനമനുസരിച്ചാണ് സഭാസമ്മേളനം നേരത്തേ അവസാനിപ്പിച്ചതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപിച്ചു.

സമ്മേളനം നേരത്തേ പിരിയാന്‍ രാജ്യസഭയിലും ധാരണയായെങ്കിലും സഭയില്‍നിന്ന് കാലാവധി കഴിഞ്ഞ വിരമിക്കുന്നവരുടെ ഒൗപചാരിക വിടവാങ്ങല്‍ പ്രസംഗത്തിനുവേണ്ടി വ്യാഴാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.

ഫിനാന്‍സ് ബില്‍കൂടി പാസായതോടെ ഇരുസഭകളുടെയും അജണ്ടയില്‍ പ്രധാനപ്പെട്ട അജണ്ടകളൊന്നും ഉണ്ടായിരുന്നില്ല. കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലുമാണ്. നേരത്തേ സഭ പിരിയാനുള്ള തീരുമാനത്തിന് അതും ഘടകമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായതിനാല്‍ കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ഇക്കുറി അപൂര്‍വമായി മാത്രമേ സഭയില്‍ ഹാജരുണ്ടായിരുന്നുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.