ഡല്‍ഹിയില്‍ വിദേശ വനിതക്കു നേരെ പീഡന ശ്രമം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വിദേശ വനിതക്കു നേരെ കാര്‍ഡ്രൈവറുടെ പീഡന ശ്രമം. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ചിത്തരഞ്ജന്‍ പാര്‍ക്കിലേക്കുള്ള യാത്രക്കിടെ ഒല ടാക്സി ഡ്രൈവര്‍ തന്നെ അപമാനിച്ചെന്ന് യുവതി ഡല്‍ഹി പോലീസ് നല്‍കിയ പരാതിയില്‍ പറയുന്നു. പെട്ടെന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാമെന്ന് പറഞ്ഞ ഡ്രൈവര്‍ വണ്ടി വഴി തിരിച്ച് വിടുകയായിരുന്നു. അപകടം മനസിലാക്കിയ ഉടന്‍ ഇവര്‍ സുഹൃത്തിനെ വിളിച്ചു.  എന്നാല്‍ ഇവരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുമെന്ന് ഡ്രൈവര്‍ സുഹൃത്തിന് ഉറപ്പ് നല്‍കി. ജി.പി.എസ് തകരാറിലാണെന്നും മുന്‍ സീറ്റിലിരുന്ന് വഴി പറഞ്ഞ് തരണമെന്നും ഡൈവ്രര്‍ തന്നോട് ആവശ്യപ്പെട്ടതായും മുന്‍ സീറ്റിലിരുന്ന തന്‍െറ മൊബൈല്‍ പിടിച്ച് വാങ്ങി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ച ഉടന്‍ പൊലീസ് സംഘം വിദേശ വനിതയുടെ മൊഴി രേഖപ്പെടുത്തി. മജിസ്ട്രേറ്റ് കൂടി മൊഴി എടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയായ ഡ്രൈവറെ പുറത്താക്കിയെന്ന് ഒല ടാക്സി സര്‍വ്വീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.